ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, 19കാരന് ദാരുണാന്ത്യം

അങ്കമാലി : ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്.

19 വയസ്സായിരുന്നു. ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.

കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മുക്കന്നൂർ ഫിസാറ്റ് കോളേജ് ഇലട്രിക്കൽ ആൻ്റ് ഇലട്രോണിക്സ് എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്.

കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം. തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിനിയാണ് മരിച്ച സിദ്ധാർത്ഥിൻ്റെ അമ്മ.

Exit mobile version