സ്വർണവില റെക്കോർഡ് നിരക്കിൽ, 65000 രൂപയ്ക്ക് തൊട്ടരികെ

gold rate| bignewslive

തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടുകയായിരുന്നു. പവന് 360 രൂപയാണ് കൂടിയത്.

ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,520 രൂപയാണ്. ഇന്ന് വില ഉയർന്നതോടെ റെക്കോർഡ് നിരക്കിനടുത്തേക്ക് എത്തിയിരിക്കുകയാണ് സ്വർണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8055 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6635 രൂപയാണ്.

മൂന്ന് ദിവസത്തിന് ശേഷമായിരുന്നു കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞത്‌. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും. ഫെബ്രുവരി 25 ന് 64,600 എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം.

Exit mobile version