ചൂടിൽ വെന്ത് കേരളം, സൂര്യാതാപമേറ്റത് മൂന്നുപേർക്ക്, ജാഗ്രത

പത്തനംതിട്ട : കേരളത്തിൽ ചൂട് കൂടിവരികയാണ്.
സംസ്ഥാനത്ത് കൂടുതൽ പേർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റു. ഹുസൈൻ എന്ന 44 കാരന് കഴുത്തിലും കൈയ്യിലും പൊള്ളലേറ്റത്.ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. കഴുത്തിലാണ് സൂര്യാതപമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് സംഭവം.

പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.

Exit mobile version