കണ്ണൂർ: യുട്യൂബിൽ നോക്കി വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്.
വണ്ണം കുറയ്ക്കാൻ വേണ്ടി യുവതി ഭക്ഷണം ക്രമീകരിച്ച പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം യുവതി ചികിത്സ തേടിയിരുന്നു.
തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ.
പിതാവ്: ആലക്കാടൻ ശ്രീധരൻ. മാതാവ്: എം ശ്രീജ. സഹോദരൻ: യദുനന്ദ്.
