കൊച്ചി: ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. എറണാകുളത്താണ് സംഭവം. എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്.
മുറിയിലുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അപകടസമയത്ത്
ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.
നവജാതശിശുക്കളും കൂട്ടിരിപ്പുകാരുമായി 7 പേരാണ് വാര്‍ഡിലുണ്ടായിരുന്നത്. പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളിഅടര്‍ന്നു വീണതെന്നും വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Discussion about this post