കോട്ടയം: ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കല്‍ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസില്‍ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ ബസ് ഇടിച്ച് അന്നമ്മ റോഡില്‍ വീഴുകയും അതേസ ബസിന്റെ ടയര്‍ ശരീരത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Discussion about this post