പത്തനംതിട്ട: പത്തുവയസുകാരനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് നടുക്കുന്ന സംഭവം.
ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നു. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post