മലപ്പുറം: മലപ്പുറത്ത് നിന്നും നാടുവിട്ട് പോയി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു.കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് പോലീസ് കസ്റ്റഡിയിലാണ്.
എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നാട്ടിലെത്തിച്ച കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് സ്വീകരിച്ചത്.
വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും.താനൂരിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടികൾ നാടുവിട്ടത്. പരീക്ഷയുടെ തലേന്നാണ് പ്ലസ്ടു വിദ്യാർത്ഥികളായ ഇരുവരും നാടുവിട്ടത്.
ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.
Discussion about this post