തിരുവനന്തപുരം: ആവശ്യക്കാർ എത്തിയാൽ രാത്രി ഒന്‍പതുമണി കഴിഞ്ഞും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിർദേശം ലഭിച്ചത്.
നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. അത് കഴിഞ്ഞാൽ മദ്യം നൽകിയിരുന്നില്ല.
എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഇനിമുതൽ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും.
Discussion about this post