തിരുവനന്തപുരം: കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും.
കൊന്നൊടുക്കിയ ശേഷം സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഷൂട്ടർമാർക്കുള്ള ഓണറേറിയവും സംസ്കരിക്കുന്നതിനുള്ള തുകയും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.
















Discussion about this post