മലപ്പുറം: താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ സുരക്ഷിതാരാണെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍. മകളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചെന്നും, കുട്ടികള്‍ സുരക്ഷതിരാണെന്നും താനൂരില്‍ നിന്ന് കാണാതായ കുട്ടിയുടെ പിതാവ് പറഞ്ഞു.
മക്കള്‍ ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, ധൈര്യമായി മടങ്ങിയെത്താന്‍ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളില്‍ കുട്ടി വലിയ സങ്കടത്തിലാണ്. മകള്‍ തിരികെയെത്താന്‍ കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. മകളെ കണ്ടെത്താന്‍ സഹായിച്ച പൊലീസിനോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
Discussion about this post