തൃശൂർ: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ കൊരട്ടിയിൽ ആണ് സംഭവം. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.
കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Discussion about this post