മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പത്താംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ
പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റ് 17ന് ആണ് സംഭവം.
താനൂർ തെയ്യാലയിലേ തെയ്യാല എസ്എസ്എംഎച്എസ് സ്കൂളിലെ പത്താം വിദ്യാർത്ഥിക്ക് ആണ് മർദനമേറ്റത്.വെള്ളച്ചാൽ സിപിഎച്ച്എസ്എസ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് മർദ്ദിച്ചത്.
വിദ്യാർഥിയെ ചോദ്യം ചെയ്തും പാട്ട് പാടാൻ പറഞ്ഞും ആയിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം താനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ മർദിച്ചവർക്ക് എതിരെ പോലീസ് നടപടി എടുത്തില്ലെന്നാണ് പരാതി.
Discussion about this post