കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. മേവര്‍ക്കല്‍ പ്ലാവിള വീട്ടില്‍ കെ അരുണ്‍ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങല്‍ ആലംകോട് ഹൈസ്കൂള്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.
മേവര്ക്കലെ വീട്ടില്‍ നിന്നും വഞ്ചിയൂരിലേക്ക് പോകുവാന്‍ ബൈക്കില്‍ എത്തിയപ്പോള്‍, കിളിമാനൂര്‍ ഭാഗത്ത് നിന്ന് പച്ചക്കറിയുമായി വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.
Discussion about this post