കാസര്‍കോട്:നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര് മരിച്ചു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആണ് സംഭവം.
ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന് അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിക്കാണ് പരിക്കേറ്റത്.
ഇയാളെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു അപകടം. കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വാമഞ്ചൂരില്‍വെച്ച് ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post