തിരുവനന്തപുരം: സംസ്ഥാനത്ത് ലഭിച്ച ശൈത്യകാല മഴയിൽ വലിയ കുറവുള്ളതായി റിപ്പോർട്ട്. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട ശൈത്യകാല മഴയില്‍ സംസ്ഥാനത്ത് 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് 21.1 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടയിരുന്നത്. എന്നാല്‍ 7.2 ശതമാനം മഴമാത്രമാണ് ഇക്കാലയളവില്‍ ലഭിച്ചത്. 29.7 മില്ലീ മീറ്റര്‍ മഴയാണ് മുന്‍വര്‍ഷം ഇക്കാലയളവില്‍ ലഭിച്ചത്. 2023 ല്‍ 37.4 ശതമാനവും, 2022 ല്‍ 57.1 മില്ലീ മീറ്റര്‍ മഴയും ലഭിച്ചിരുന്നു.
ഇത്തവണ ജനുവരിയില്‍ ഒമ്പത് ദിവസവും ഫെബ്രുവരിയില്‍ ഏഴ് ദിവസവും മാത്രമാണ് മഴ ലഭിച്ചത്. എന്നാൽ മാര്‍ച്ചില്‍ സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന സൂചനയും കാലാവസ്ഥാ വകുപ്പ് നല്കുന്നു.
Discussion about this post