പാലക്കാട്: പാലക്കാട് വാഹനാപകടത്തിൽ മരിച്ച ഒരു വയസുകാരൻ്റെ മാതാവും മരിച്ചു. തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പിടി പെരുമ്പലം പള്ളിപ്പടി സ്വദേശിനി പുളിക്ക വീട്ടിൽ അബ്ബാസിൻ്റെ ഭാര്യ റഹീന ആണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അപകടത്തിൽ റഹീനയുടെ മകൻ ഒരു വയസുള്ള ഹൈസിൻ മരണപ്പെട്ടിരുന്നു. 23 ന് ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് പോകും വഴി തൃത്താല സെൻ്ററിൽ പി ഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപം കാറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന റഹീന ഇന്നാണ് മരിച്ചത്.
കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post