തൃശൂര്‍: മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടർന്ന് മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. തൃശൂർ ജില്ലയിൽ പൊന്നൂക്കരയിലാണ് സംഭവം. ചിറ്റേത്ത് പറമ്പില്‍ സുധീഷ് ആണ് കൊല്ലപ്പെട്ടത്. 54 വയസ്സായിരുന്നു.
സംഭവത്തിൽ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്നും മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു.
പതിനഞ്ചുവര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.
സുധീഷിന്റെ മുതുകില്‍ ആസ്‌ട്രോ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നാണ് സുധീഷ് മരിച്ചത്.
















Discussion about this post