ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലെ ലഹരി മാഫിയകള്‍ക്ക് വില്‍പ്പന നടത്തുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടില്‍ അമീര്‍(39) ആണ് പിടിയിലായത്. കോഴിക്കോടാണ് സ്വദേശമെങ്കിലും മൂന്നു വര്‍ഷക്കാലമായി പ്രതി കുടുംബസമേതം ബംഗളൂരിലെ വിവിധ ആഡംബര പാര്‍പ്പിട സമുച്ചയങ്ങളില്‍ താമസിച്ചു വരികയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലെ ലഹരി മാഫിയകള്‍ക്ക് വില്‍പനയ്ക്കായി എത്തിച്ച് നല്‍കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. ബെംഗളുരുവില്‍ നിന്നും ലഹരിമരുന്ന് ശേഖരവുമായി ഇക്കഴിഞ്ഞ 16 ന് രാവിലെ കല്ലമ്പലത്ത് എത്തിയ വര്‍ക്കല സ്വദേശികളായ ദീപു, അഞ്ജന എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
റിമാന്‍ഡിലായിരുന്ന പ്രതി ദീപുവിനെ കല്ലമ്പലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ ലഹരി ശേഖരം വാങ്ങിയ ബെംഗളൂരുവിലെ ഉറവിടം കണ്ടെത്തിയത്. ദീപുവിനെയും കൊണ്ട് കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബെംഗളുരു ഇലക്ട്രോണിക് സിറ്റിയിലെ മൈലസാന്ദ്രതയിലെ ആഡംബര ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. അവിടെ കുടുംബസമേതം താമസിച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അമീറിനെ പോലീസ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.















Discussion about this post