കൽപ്പറ്റ: വയനാട്ടിൽ കാറുകളുമായി എത്തി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
കൽപ്പറ്റ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിക്കിടെയാണ് സംഭവം. ഗ്രൗണ്ടിൽ ആളുകൾ നിൽക്കെയായിരുന്നു അഭ്യാസ പ്രകടനം.
കാറുകളും മറ്റു ചില വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും വേഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. രൂക്ഷവിമർശനമാണ് ഉയരുന്നത്
Discussion about this post