കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോർജിന് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്.
ഈരാറ്റുപേട്ട പൊലീസാണ് നോട്ടീസ് അയച്ചത്.
എന്നാല്‍ ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രം സ്റ്റേഷനില്‍ ഹാജരാകാനാണ് ജോര്‍ജിന്റെ തീരുമാനം. അതേസമയം, ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post