കാസർക്കോട്: അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു.കാസർഗോഡ് ജില്ലയിലെ ബദിയടുക്ക എൽക്കാനയിലാണ് സംഭവം. ഇരുവരെയും ഉടൻ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരമേശ്വരി (40), മകൾ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തിൽപ്പെടുകയായിരുന്നു.
Discussion about this post