തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. തൃശൂര്‍ താമരവെള്ളച്ചാലിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന് എന്നയാളാണ് മരിച്ചത്.
60 വയസ്സായിരുന്നു.മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. അതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.മക്കൾ രക്ഷപ്പെട്ടു.
മക്കൾ നാട്ടിലെത്തി കാട്ടാന ആക്രമിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്.
Discussion about this post