കൊച്ചി: പ്രമുഖ യൂടൂബർ ബലാത്സംഗ കേസില്‍ അറസ്റ്റിൽ. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാൽ (25) ആണ് അറസ്റ്റിലായത്.
കളമശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാന രീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post