കൽപ്പറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു ആണ് മരിച്ചത്. 25 വയസ്സായിരുന്നു.
സഹയാത്രികൻ അരിമുളവെള്ളൂർ ഉന്നതിയിലെ മനോജ് പരിക്കുകളോടെ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ അപകടം. ഇരുളം മൂന്നാനക്കുഴി റൂട്ടിൽ ചുണ്ടകൊല്ലി വളവിലാണ് അപകടം നടന്നത്.
പ്രദേശത്തെ ഉത്സവം കണ്ടു മടങ്ങി വരികയായിരുന്നു ഇരുവരും. വഴിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകായിരുന്നു. പരിക്കേറ്റ് റോഡിൽ വീണു കിടന്ന യുവാക്കളെ ലീസ് എത്തിയാണ് ബത്തേരി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നന്ദുവിൻ്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Discussion about this post