പാലക്കാട്: പുലര്‍ച്ചെ മൂന്നു മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ ഉടൻ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണച്ചതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.
Discussion about this post