മലപ്പുറം: വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളിൽ
അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണയിലാണ് സംഭവം. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ്
മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷിതമായ ഡ്രൈവിങ്ങിന് പരിശീലന ക്ലാസ്സിന് ഹാജരാവാനുള്ള നിർദ്ദേശവും നൽകി.















Discussion about this post