ഹരിപ്പാട്: താമല്ലാക്കല്‍ പാലക്കുന്നേല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടന്‍ പാട്ടിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.
താമല്ലാക്കല്‍ കൈതപറമ്പ് വടക്കതില്‍ അനന്തു സത്യനെ (അഖില്‍-30) യാണ് മാരാരിക്കുളത്ത് നിന്ന് പോലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കല്‍ കാട്ടില്‍ പടീറ്റതില്‍ അനന്ദു(23), സുബീഷ് ഭവനില്‍ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post