തിരുവനന്തപുരം:എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പിസി ചാക്കോ രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്.
ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. 2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.