കൽപ്പറ്റ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. വയനാട് നൂല് പുഴയിൽ ഇന്നലെയാണ് ആദിവാസി യുവാവായ മാനു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ അടക്കം നേതൃത്വത്തിൽ പ്രതിഷേധവും പിക്റ്റിംഗും നടന്നിരുന്നു.
Discussion about this post