കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചൂണ്ടലിലാണ് സംഭവം.
വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയൽ ജസ്റ്റിനാണ് മരിച്ചത്. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്. ജസ്റ്റിൻ കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.
എതിർ ദിശയിൽ വരികയായിരുന്ന ഷോണി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Discussion about this post