സ്വര്‍ണത്തിന് തീവില, സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.

വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നല്‍കേണ്ടി വരും.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2900 ഡോളര്‍ കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.

Exit mobile version