തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്‌സല്‍ അയക്കാന്‍ ചെലവ് കൂടും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ധന ഇല്ല. ഡിപ്പോയില്‍ നിന്ന് ഡിപ്പോയിലേക്കാണ് പാഴ്‌സല്‍ അയക്കുക. 16 മണിക്കൂറിനുള്ളില്‍ പാഴ്‌സല്‍ എത്തിക്കുമെന്നാണ് വാഗ്ദാനം.
800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ് വഴി കൊറിയര്‍ അയക്കാന്‍ കഴിയുക. പരമാവധി ഭാരം 120 കിലോ. അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നല്‍കേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്.
5 – 15 കിലോ ഭാരത്തിന് 200 കിലോമീറ്റര്‍ ദൂരത്തേക്ക് 132 രൂപ നല്‍കണം. 400 കിലോമീറ്ററിന് 258 രൂപ, 600 കിലോമീറ്ററിന് 390 രൂപ, 800 കിലോമീറ്ററിന് 516 രൂപ എന്നതാണ് നിരക്ക്. 15 -30 കിലോ ഭാരമുള്ള പാഴ്‌സലുകള്‍ അയക്കാന്‍ 200 കിലോമീറ്ററില്‍ താഴെയാണ് ദൂരമെങ്കില്‍ 158 രൂപ നല്‍കണം. 800 കിലോമീറ്ററാണ് ദൂരമെങ്കില്‍ 619 രൂപ നല്‍കണം.
30-45 കിലോയുള്ള പാഴ്‌സല്‍ അയക്കാന്‍ ദൂരമനുസരിച്ച് 258 രൂപയാണ് കുറഞ്ഞ നിരക്ക്. പരമാവധി നിരക്ക് 1038 രൂപയാണ്. 45 -60 കിലോ അയക്കണമെങ്കില്‍ കുറഞ്ഞത് 309 രൂപയും പരമാവധി 1245 രൂപയും നല്‍കണം. 60- 75 കിലോ അയക്കാന്‍ 390 രൂപ മുതല്‍ 1560 രൂപ വരെ ചെലവാകും. 75-90 കിലോ അയക്കാന്‍ 468 രൂപ മുതല്‍ 1872 രൂപ വരെ ചെലവുണ്ട്. 90 -105 കിലോയ്ക്ക് 516 രൂപ – 2076 രൂപ വരെയും 105-120 കിലോയ്ക്ക് 619 രൂപ മുതല്‍ 2491 രൂപ വരെയുമാണ് ഈടാക്കുക.ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post