ഇടുക്കി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ വാളറയിലാണ് സംഭവം.
എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post