കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍. പള്ളുരുത്തി സ്വദേശികളാണ്് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ആക്രമിക്കപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് വ്യക്തമാക്കി.
വെളളിയാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിന് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ക്രൂരമര്‍ദ്ദനമേറ്റത്. സുഹൃത്തിനെ കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.
അസഭ്യവും ആക്രോശവുമായി പ്രതികള്‍ ട്രാന്‍സ് വുമണിനെ കയ്യില്‍ കരുതിയ ഇരുമ്പ് വടികൊണ്ട് അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ കൈവിരലുകള്‍ക്കും ഇരു കാലുകള്‍ക്കും സാരമായി പരിക്കേറ്റു.
മര്‍ദ്ദനത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ട്രാന്‍സ് വുമണിനെ പ്രതി പിന്തുടര്ന്ന് എത്തുന്നത് സമീപത്തുണ്ടായിരുന്ന കാറിലെ ക്യാമറയില്‍ പതിഞ്ഞു. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
Discussion about this post