പത്തനംതിട്ട: മാലക്കരയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഭീം തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രത്തന്‍ മണ്ഡല്‍, ഗുഡു കുമാര്‍ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിന്റെ ബീം ആണ് നിര്‍മാണ വേളയില്‍ തകര്‍ന്ന് വീണത്.
മൂന്ന് തൊഴിലാളികളാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരാള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post