മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരേയും പ്രതിചേർത്ത് പോലീസ്. അനന്തു കൃഷ്ണൻ രണ്ടാം പ്രതിയാണ്.
പെരിന്തൽമണ്ണയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതിയാണ്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാറാണ് ഒന്നാം പ്രതി. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. സന്നദ്ധസംഘടനയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം രക്ഷാധികാരി എന്ന നിലയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Discussion about this post