ആലപ്പുഴ: വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ പെണ്ണുക്കരയിലാണ് സംഭവം.
മാവേലിക്കര വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ആണ് മരിച്ചത്.
28 വയസ്സായിരുന്നു. കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാ ണ് അപകടമുണ്ടായത്. ഇലക്ട്രീഷനായ യുവാവ് ചെങ്ങന്നൂരിൽ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം.
ചെങ്ങന്നൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെ അതേദിശയിൽ പിന്നിൽ നിന്നും വന്ന റിക്കവറി വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
Discussion about this post