കുടുംബവഴക്ക്, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്

പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ചന്ദ്രികയെന്ന സ്ത്രീ ആണ് മരിച്ചത്. തോലന്നൂര്‍ സ്വദേശിയായ ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരുകയാണ്. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു.

പിന്നാലെ രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ശബ്ദം കേട്ട് എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.രാജൻ ചികിത്സയിൽ കഴിയുകയാണ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു.

ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version