മലപ്പുറം:ബികോം വിദ്യാര്‍ഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. മലപ്പുറത്ത് ആണ് സംഭവം. തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലാണ് റാഗിംഗ് നടന്നത്.
രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദ് ആണ് ക്രൂരമായ റാഗിങ്ങിന് ഇരയായത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു മർദ്ദനം.
സീനിയർ വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന് ഗുരുതരമായി പരുക്കേറ്റു.
ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻവശത്തെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു.
ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്.ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post