സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിർത്തിവയ്ക്കും, ജൂണ്‍ ഒന്നുമുതല്‍ കേരളത്തിൽ സിനിമാ സമരം

കൊച്ചി ;ജൂണ്‍ ഒന്നുമുതല്‍ കേരളത്തിൽ സിനിമാ സമരം. സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും ജൂണ്‍ ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു

Exit mobile version