കാസര്‍കോട്:വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കി ഒരു കൃഷ്ണ പരുന്ത്. കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ആണ് സംഭവം. നിരവധിപേരെയാണ് പരുന്ത് ഇതുവരെ ആക്രമിച്ചത്.
നേരത്തെ നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടിരുന്നു. ജനുവരി 26 നാണ് നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ പരുന്ത് തിരിച്ചെത്തി. ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്. മറ്റൊരു പരുന്തും ഇതിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്. പരുന്തിൻ്റെ ആക്രമണം തുടർന്നതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ.
Discussion about this post