കണ്ണൂര്‍: ക്രിസ്തുമസ് – പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി ഉടമ അനീഷും സഹപ്രവര്‍ത്തകരും.
XD 387132 എന്ന നമ്പറിനാണ് സമ്മാനം.
ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ ഖിഭവനില് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്.
ചക്കരക്കല്‍ മുത്തു ഏജന്‍സിയുടെ ഇരിട്ടിയിലെ സബ് ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
പത്തു ടിക്കറ്റുകള്‍ അടങ്ങുന്ന ഒരു ബുക്ക് സത്യനെന്നയാളാണ് വാങ്ങി കൊണ്ടുപോയത്. ഇദ്ദേഹം ഏജന്റ് അല്ലെന്ന് എം വി അനീഷ് പറഞ്ഞു.
Discussion about this post