തിരുവനന്തപുരം: കേരളത്തിൽ ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടി. ഫെബ്രുവരി അഞ്ച് വരെയാണ് നീട്ടിയത്. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഏഴ് മുതൽ ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലായിരുന്നു.
ഈ വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.