കൊച്ചി: മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ കടലിൽ തിരയിൽപ്പെട്ട് മരിച്ചു. എറണാകുളത്താണ് സംഭവം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്. അതിനിടെ മാതാവ് ഷാഹിന തിരയിൽപ്പെട്ടു.
ഇത് കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.