വീട്ടുകാർ ഇഷ്ടമില്ലാതെ നിക്കാഹ് നടത്തി, 18കാരി ജീവനൊടുക്കി

മലപ്പുറം: പതിനെട്ടുവയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി അയൽവാസിയായ 19കാരനുമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഈ ബന്ധത്തെ എതിർത്ത വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.
യുവതിയുടെ താൽ‌പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്.

Exit mobile version