അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് അപകടം, 26 കാരന് ദാരുണാന്ത്യം, സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു

പത്തനംതിട്ട: അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു.തിരുവല്ലയ്ക്ക് സമീപത്താണ് അപകടം.
വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ്) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം.26 വയസ്സായിരുന്നു. സുഹൃത്തുക്കളായ സന്ദീപ്, റോഷൻ, അജിത്ത് എന്നിവരും ചങ്ങാടത്തിലുണ്ടായിരുന്നു.

ഇവർ മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നു എത്തിയ അഗ്നിരക്ഷാ സേനയിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. രാത്രി എട്ട് മണിയോടെ പരുമല ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഉഷയാണ് മാതാവ്. സഹോദരി: രേഷ്മ.പത്ര വിതരണം ചെയ്യുന്ന ജോലിയാണ് രമേശിന്.

Exit mobile version