തിരുവനന്തപുരം: അംഗൻവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന കുഞ്ഞ് ശങ്കുവിൻ്റെ ആഗ്രഹം പരിഗണിച്ച് ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
ഇതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ് സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയര്‍ത്തിയത്.
വളരെ നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്നും അത് ഉള്‍ ക്കൊള്ളുകയാണ്
എന്നും മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. അങ്കണവാടിയുടെ മെനു എങ്ങനെ പരിഷ്‌കരിക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post