തിരുവനന്തപുരം: കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് സംഭവം.
തോട്ടവാരം സ്വദേശി ബിന്ദുവിനാണ് അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം.
കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടുകയായിരുന്നു. അതിനിടെ പരിസരത്ത് ഉണ്ടായിരുന്ന ബിന്ദുവിനെ കുത്തി വീഴ്ത്തി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു.
കുഴിമുക്കിൽ നിന്നും ഓടിയ കാളയെ കൊല്ലംപുഴ ഭാഗത്ത് എത്തിയപ്പോഴാണ് കീഴടക്കാനായത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് കാളയെ കീഴ്പ്പെടുത്തിയത്.
Discussion about this post