കണ്ണൂര്‍: എംവി ജയരാജനെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്.
തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ജില്ലാ കമ്മിറ്റിയിൽ 50അംഗങ്ങളാണ് ഉള്ളത്. അതിൽ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, എംവി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി.
2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജന് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.
Discussion about this post